പത്തനംതിട്ട: പത്തനംതിട്ടയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വടശ്ശേരിക്കര ബൗണ്ടറി ചെമ്പരത്തിമൂട് സ്വദേശി മജീഷിനാണ് പരിക്കേറ്റത്. കാട്ടാനയെ തുരത്താന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.
പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിലേക്ക് കാട്ടാന ഓടി കയറുകയായിരുന്നു. കുഴിയില്‍ വീണ മജീഷിനെ കുഴിയിലേക്ക് ഇറങ്ങി ആന ആക്രമിക്കുകയായിരുന്നു. വനപാലകരെത്തി കാട്ടാനയെ വനത്തിലേക്ക് തുരത്തി.