വടകരയില്‍ പ്രചരണം പൊടിപൊടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. കൊടും ചൂടിലും ജനങ്ങളുടെ ഇടയിലേക്കിറങ്ങി വിശ്രമമില്ലാതെ വടകരയില്‍ ഓടിനടക്കുകയാണ് ഷാഫി. മണ്ഡല പര്യടനത്തിന്റെ ഭാഗമായി പത്മശ്രീ മീനാക്ഷി അമ്മയ്ക്കൊപ്പം കളരി അഭ്യസിക്കുന്ന ചിത്രങ്ങളാണ് ഫേസ്ബുക്കിലൂടെ ഷാഫി പറമ്പില്‍ പങ്കുവെച്ചിരിക്കുന്നത്.
എട്ടാം വയസ്സില്‍ കളരി അഭ്യസിക്കുവാന്‍ തുടങ്ങി ഇപ്പോ 80 വയസ്സായി, ഇതാണ് പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കള്‍. കരുത്തിനിപ്പോഴും ഒരു കുറവുമില്ലെന്നും ഷാഫി പറഞ്ഞു. കടത്തനാടിന്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്. അത് സംരക്ഷിക്കാനും വളര്‍ത്താനും വടകരയുടെ കൂടെയുണ്ടാവും. മീനാക്ഷി ഗുരുക്കളുടെ കളരി സന്ദര്‍ശിച്ച് അനുഗ്രഹം തേടിയെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.