Newsperseconds.com

മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞു; രണ്ട്‌പേര്‍ക്ക് പരിക്ക്

Capture

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് രണ്ട്‌പേര്‍ക്ക് പരിക്ക്. ഒരാള്‍ കടലിലേക്ക് തെറിച്ചുവീണു. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മുതലപ്പൊഴിയില്‍ ഇന്ന് രണ്ടാമത്തെ അപകടമാണിത്. പുലര്‍ച്ചെ മറ്റൊരു വള്ളം മറിഞ്ഞ് അഞ്ച് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ പെട്ടിരുന്നു. അപകടത്തില്‍പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി പോയി.

Share this Article

Leave a Comment