Newsperseconds.com

ആലപ്പുഴയില്‍ ക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തി തുറന്ന് മോഷണം

Capture

ആലപ്പുഴ: മാന്നാര്‍ പാവുക്കര തൃപ്പാവൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഓഫീസ് മുറി കുത്തി തുറന്ന് മോഷണം. 35,000 രൂപയാണ് മോഷണം പോയത്. രാവിലെ 10 മണിയോടെ ഓഫീസ് തുറക്കാനെത്തിയ ക്ഷേത്ര ഭാരവാഹിയാണ് ഓഫീസ് മുറി കുത്തി തുറന്ന നിലയില്‍ കണ്ടെത്തിയത്. മാന്നാര്‍ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും , ആലപ്പുഴയില്‍ നിന്നുള്ള വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

അലമാരയും അതിനുള്ളിലെ ലോക്കറും തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് കളളന്‍ കൊണ്ടുപോയത്. മറ്റൊരു ലോക്കറില്‍ സ്വര്‍ണ്ണം സൂഷിച്ചിരുന്നെങ്കിലും അത് നഷ്ടപ്പെട്ടിട്ടില്ല. നാണയ തുട്ടുകള്‍ സൂക്ഷിച്ചിരുന്ന ബാഗും മോഷ്ടാവ് എടുത്തില്ല. പാവുക്കര 2295ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം.

Share this Article

Leave a Comment