Newsperseconds.com

നീലേശ്വരത്ത് ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തില്‍ ഭക്ഷ്യവിഷബാധ

Capture

കാസര്‍കോട്: നീലേശ്വരം പാലായിലെ തറവാട്ടില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തില്‍ ഭക്ഷ്യവിഷബാധ. ഭക്ഷണം കഴിച്ച അമ്പതോളം പേരെ അവശതയെ തുടര്‍ന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ചികിത്സ തേടിയത്. ഇവിടെ സദ്യയാണ് നല്‍കിയതെന്നാണ് വിവരം. ചിലര്‍ക്ക് ഛര്‍ദി മറ്റുചിലര്‍ക്ക് തലകറക്കം, ക്ഷീണം വയറിളക്കം, തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ആരുടേയും നില ഗുരുതരമല്ല.

Share this Article

Leave a Comment