Newsperseconds.com

പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബരി മസ്ജിദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കി; പകരം അയോധ്യാ തര്‍ക്കവും രാമജന്മഭൂമി പ്രസ്ഥാനവും

Capture

ന്യൂഡല്‍ഹി: ഹയര്‍സെക്കണ്ടറി വിഭാഗം പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബരി മസ്ജിദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടി. പകരം അയോധ്യാ തര്‍ക്കത്തെക്കുറിച്ചും രാമജന്മഭൂമി പ്രസ്ഥാനത്തെ കുറിച്ചുമാണ് നല്‍കിയിരിക്കുന്നത്. പുതുക്കിയ പുസ്തകം ഒരു മാസത്തിനകം ക്ലാസ് മുറികളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2024-25 അധ്യയന വര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു പരിഷ്‌കരണം നടത്തിയിരിക്കുന്നത്. പുതുക്കിയ പാഠപുസ്തകത്തിന്റെ കരട് സിബിഎസ്ഇക്ക് കൈമാറി. 2006- 07 ല്‍ പുറത്തിറക്കിയ ‘പൊളിറ്റിക്സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡ്ന്റ്’ എന്ന പാഠഭാഗം എട്ടിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ച അഞ്ച് പ്രധാന രാഷ്ട്രീയ നീക്കങ്ങളില്‍ ഒന്നായിട്ടായിരുന്നു അയോധ്യ മൂവ്മെന്റിനെ പാഠഭാഗത്തില്‍ പരാമര്‍ശിച്ചിരുന്നത്. 1989 ലെ പരാജയത്തിന് ശേഷം കോണ്‍ഗ്രസിന് സംഭവിച്ച പതനം, 1990 ലെ മണ്ഡല്‍ കമ്മീഷന്‍, 1991 മുതലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍, 1991 ലെ രാജീവ് ഗാന്ധി വധം എന്നിവയായിരുന്നു മറ്റ് നാല് സംഭവങ്ങള്‍.

ഒറിജിനല്‍ പാഠഭാഗത്ത് നാല് പേജുകളിലായി (148151) അയോധ്യ സംഭവത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതേസമയം രാമക്ഷേത്രവും രാമ ജന്മഭൂമി പ്രസ്ഥാനവും ഉള്‍പ്പെടുത്തി പുതിയ സംഭവവികാസങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തതെന്നാണ് എന്‍സിഇആര്‍ടി വിശദീകരണം

Share this Article

Leave a Comment