പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ ഭാരത് അരി വിതരണത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം. ലോറിയില്‍ എത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെത്തി തടയുകയായിരുന്നു.
തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് അരി വിതരണം നിര്‍ത്തി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മലമ്പുഴ എം.എല്‍.എ എ പ്രഭാകരന് അറിയിച്ചു.