കല്‍പ്പറ്റ: വയനാടിന്റെ മണ്ണിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ഗാന്ധി വീണ്ടുമെത്തുന്നു. ഈ മാസം 15, 16 തീയതികളിലാണ് രാഹുല്‍ മണ്ഡല പര്യടനം നടത്തുക. കോഴിക്കോടും റോഡ് ഷോ തീരുമാനിച്ചിട്ടുണ്ട്. 15ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അന്ന് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് റാലിയിലും പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഏപ്രില്‍ മൂന്നിനാണ് ആദ്യമായി രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തിയത്. പ്രിയങ്കാ ഗാന്ധിക്കൊപ്പമെത്തി രാഹുല്‍ വന്‍ റോഡ് ഷോയ്ക്ക് ശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.