തൃശൂര്‍: കുന്നംകുളത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ കയ്യടി നേടി പ്രധാനമന്ത്രി നരേന്ദ്രമോദി. റോഡ് ഷോ ഇല്ലാതെ പ്രധാനമന്ത്രി നേരിട്ട് വേദിയിലേക്ക് എത്തുകയായിരുന്നു. തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്നും വടക്കുന്നാഥന്‍, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ പുണ്യ ഭൂമികളെ നമിക്കുകയാണെന്നും പറഞ്ഞാണ് മോദി പ്രസംഗത്തിന് തിരികൊളുത്തിയത്. വന്‍ ജനാവലിയാണ് ചൂട് പോലു വകവെയ്ക്കാതെ പ്രചരണ പരിപാടികള്‍ക്ക് എത്തിയത്.
വിഷുവിന്റെ നന്മയുള്ള ദിവസത്തിലാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയതെന്ന് മോദി പരാമര്‍ശിച്ചു. പ്രസംഗത്തില്‍ മണപ്പുള്ളി വേല ,വിഷു എന്നിവയും മോദി സംസാരിച്ചു. കേരളത്തില്‍ ആയുഷ്മാന്‍ പദ്ധതി 74 ലക്ഷം പേര്‍ക്ക് സാമ്പത്തിക സഹായം കിട്ടിയെന്നും മോദി പറഞ്ഞു. പ്രസംഗത്തിനിടെ മോദിയുടെ ഗ്യാരണ്ടികളും എടുത്ത് പറഞ്ഞു. സുരേഷ് ഗോപി ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. പത്മജ വേണുഗോപാല്‍, നടന്‍ ദേവന്‍ തുടങ്ങിയവരും സംബന്ധിച്ചു.
അതേ സമയം, രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കൊണ്ടുള്ള പരാമര്‍ശമാണ് പത്മജ വേണുഗോപാല്‍ നടത്തിയത്. രാഹുല്‍ വന്നതിനേക്കാള്‍ കൂടുതല്‍ വയനാട്ടില്‍ കാട്ടാന ഇറങ്ങിയിട്ടുണ്ടെന്നും പത്മജ പറഞ്ഞു. ഇത്തവണ തൃശ്ശൂര്‍ ബിജെപിക്കുള്ളതാണെന്നും കേരളത്തില്‍ ആദ്യത്തെ താമര വിരിയുന്നത് തൃശൂരിലായിരിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപിയെന്നും വിമര്‍ശിക്കുന്നവരുടെ മാതാപിതാക്കള്‍ ചാണകത്തില്‍ കിടന്നിട്ടില്ലെയന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.