Newsperseconds.com

സഹോദരനൊപ്പം കടല്‍ കാണാനെത്തി; ബൈക്കിന് പിന്നില്‍ ബസ്സിടിച്ച് യുവാവിന് ദാരുണാന്ത്യം

Capture

തൃശൂര്‍: അരിമ്പൂരില്‍ കടല്‍ കാണാനെത്തിയ യുവാവ് ബൈക്ക് ഇടിച്ചു മരിച്ചു. ചേറ്റുപുഴ കണ്ണപുരം സ്വദേശി നെടുമ്പുള്ളി അഭിജിത്ത് (21) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സഹോദരന്‍ അക്ഷയ് പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് വൈകിട്ടാണ് സംഭവം. സ്‌നേഹതീരം കടല്‍ കാണാനാണ് സഹോദരങ്ങള്‍ വീട്ടില്‍ നിന്നിറങ്ങിയത്. അക്ഷയ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. നാലാംകല്ല് പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം റോഡിലേക്ക് ഇറങ്ങുന്നതിനിടെ പുറകില്‍ നിന്നെത്തിയ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this Article

Leave a Comment