Newsperseconds.com

‘രാഹുല്‍ ഗാഡിയുടെ ഡിഎന്‍എ പരിശോധിക്കണം’; ഗാന്ധിയെന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ല; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍

Capture

തെരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍. രാഹുല്‍ ഗാന്ധിയുടെ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും രാഹുല്‍ ഗാഡിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നുമാണ് അന്‍വര്‍ പറഞ്ഞത്. പാലക്കാട് നടന്ന പ്രചരണ പ്രസംഗത്തിലാണ് രാഹുലിനെതിരെ പരിഹാസ പരാമര്‍ശം അന്‍വര്‍ നടത്തിയത്.

പേരിനൊപ്പമുള്ള ഗാഡി എന്ന പേര് ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ വിളിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ജയില്‍ അടക്കാത്തതെന്തെന്നാണെന്ന് രാഹുല്‍ ചോദിച്ചതിനുള്ള മറുപടി പോലെയാണ് അന്‍വറിന്റെ പരിഹാസം. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണെന്നും പി വി. അന്‍വര്‍ എം.എല്‍.എ പറഞ്ഞു.

എന്നാല്‍, അന്‍വറിന്റെ പരാമര്‍ശം വിവാദമായെങ്കിലും മുഖ്യമന്ത്രി അതിനെ തള്ളിയിട്ടില്ല. പറയുമ്പോള്‍ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിണ്ടാതിരിക്കുകയാണ്. ഉടനെ ഇടപെടേണ്ട കേസായിട്ടും മൗനം പാലിക്കുകയാണ്. പച്ചക്കാണ് പ്രധാനമന്ത്രി വര്‍ഗീയത പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment