പാലക്കാട്: കൂറ്റനാട് പന്ത്രണ്ടുവയസ്സുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശി മണികണ്ഠനെ (38) ആണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഒന്‍പതിനായിരുന്നു ഏഴാം ക്ലാസ്സുകാരന്‍ സൂര്യനാരായണന്‍ ആത്മഹത്യ ചെയ്തത്.
വീടിന്റെ മുകള്‍നിലയിലേക്ക് പോയ സൂര്യനാരായണനെ വിളിച്ചിട്ടും വിളി കേള്‍ക്കാതിരുന്നതോടെ നോക്കാനെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കാണുന്നത്. ഉടന്‍ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നതിന് മുന്‍പായി രണ്ട് പേര്‍ വീട്ടില്‍ വന്ന് വളര്‍ത്തു മീനിനെ കാണാതായതുമായി ബന്ധപ്പെട്ട് ബഹളം വെച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് കുട്ടി ആത്മഹത്യ ചെയ്തത്.
മണികണ്ഠനെതിരെ ഐപിസി 305 വകുപ്പ് പ്രകാരം വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.