Newsperseconds.com

കേരളത്തില്‍ ഇനി വരുന്ന നാളുകള്‍ ബിജെപിയുടേത്; ആലപ്പുഴ ആവേശക്കടലാക്കി അമിത്ഷായുടെ പ്രസംഗം; കോണ്‍ഗ്രസിനും കമ്യൂണിസ്റ്റിനും വന്‍ വിമര്‍ശനം

Capture

ആലപ്പുഴ: കേരളത്തില്‍ ഇനി വരുന്ന നാളുകള്‍ ബിജെപിയുടേതാണെന്നും കേരളത്തിലെ കര്‍ഷകരും, യുവതീ യുവാക്കളും മോദിക്കൊപ്പമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ കേരളത്തെ ആക്രമണങ്ങളില്‍ നിന്നും മുക്തമാക്കും. കാര്‍ഷിക രംഗത്തും, ഉത്പാദന രംഗത്തും, സാങ്കേതിക രംഗത്തും ഭാരതത്തെ ഒന്നാമതാക്കി മാറ്റുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയില്‍ അമിത്ഷായെ കാണാനെത്തിയത് പതിനായിരങ്ങശാണ്. ഉജ്ജ്വല സ്വീകരണമാണ് അലപ്പുഴയില്‍ അമിത് ഷായ്ക്ക് ഒരുക്കിയത്. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണെന്നും മൂന്ന് കോടി സ്ത്രീകളെ ലക്ഷപതികളാക്കി മാറ്റുന്നതിന് സഹായിക്കുന്ന തെരഞ്ഞെടുപ്പാണെന്നും അമിത്ഷാ പറഞ്ഞു. സഖ്യത്തിലുള്ള കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും കേരളത്തില്‍ തമ്മിലടിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഡല്‍ഹിയില്‍ ഇവരെല്ലാം ഒറ്റക്കെട്ടാണെന്നും ഷാ കുറ്റപ്പടുത്തി. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇരുകൂട്ടരും പ്രീണനം നടത്തുന്നു. മോദി രാജ്യം ഭരിക്കുന്നിടത്തോളം പിഎഫ്‌ഐയെ കേരളത്തിന്റെ മണ്ണില്‍ കാല് കുത്തിക്കില്ലെന്നും അമിത് ഷാ ആലപ്പുഴയില്‍ പറഞ്ഞു.

അതേ സമയം, അമ്പലപ്പുഴ , വെങ്കിടാചലപതി, മണ്ണാറശാല ക്ഷേത്രങ്ങള്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നെന്ന് പറഞ്ഞാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. മലയാളത്തില്‍ സംസാരിക്കാന്‍ കഴിയാത്തതില്‍ ക്ഷമിക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ശോഭാ സുരേന്ദ്രന് ചെയ്യുന്ന ഓരോ വോട്ടും മോദിയെ വീണ്ടും പ്രധാനമന്ത്രി ആക്കാനുള്ള വോട്ടാണ്. കേരളത്തിലെ കര്‍ഷകരും മത്സ്യ തൊഴിലാളികളും മോദിക്ക് ഒപ്പം ചേര്‍ന്ന് മുന്നേറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment