Newsperseconds.com

വോട്ട് രേഖപ്പെടുത്തി മലയാള സിനിമതാരങ്ങള്‍; ടൊവിനോ, കുഞ്ചാക്കോബോബന്‍,ഇന്ദ്രന്‍സ് തുടങ്ങി താരങ്ങളുടെ നീണ്ട നിര

Vote

ഷൂട്ടിങ് തിരക്കുകള്‍ മാറ്റി വെച്ച് തങ്ങളുടെ മണ്ഡലത്തിലെത്തി വോട്ട് രേഖപ്പെടുത്തി മലയാള സിനിമതാരങ്ങള്‍. ഇന്ദ്രന്‍സ്, ശ്രീനിവാസന്‍,ഫഹദ് ഫാസില്‍,ടൊവിനോ തോമസ്, അന്നാരാജന്‍, ഫാസില്‍, ലാല്‍ ജോസ്, അഹാന കൃഷ്ണ, ആസിഫ് അലി, അഷ്‌കര്‍ അലി, കുഞ്ചാക്കോബോബന്‍ തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്താനെത്തി.

ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്‌കൂളിലാണ് ഫാസിലും ഫഹദ് ഫാസിലും വോട്ട് രേഖപ്പെടുത്താനായി എത്തിയത്. തൊടുപുഴ കമ്പംകല്ല് എല്‍പി സ്‌കൂളിലെത്തിയാണ് നടന്‍ ആസിഫ് അലി വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്ത് വികസനം വരികയും നല്ലത് സംഭവിക്കുകയും ചെയ്യുന്ന ജനത്തിന് നല്ലത് വരുന്ന, ജനാധിപത്യത്തിനാണ് വിജയം പ്രതീക്ഷിക്കുന്നതെന്ന് ആസിഫ് അലി പ്രതികരിച്ചു. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. നീണ്ട നാളുകള്‍ക്ക് ശേഷമാണ് ആലപ്പുഴയിലെത്തി വോട്ട് രേഖപ്പെടുത്തിയതെന്നും കുഞ്ചാക്കോ ബോബന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share this Article

Leave a Comment