കോഴിക്കോട്: വെള്ളയിലെ ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകത്തില്‍ പ്രതിയെ പിടികൂടാനാവാതെ പൊലീസ്. കൊലപാതകം നടന്ന് രണ്ടാമത്തെ ദിവസമായിട്ടും പ്രതിയെ കുറിച്ച് യാതൊരു വിധ തെളിവും പോലീസിന് ലഭിച്ചിട്ടില്ല. സാക്ഷിമൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
ശ്രീകാന്തിനെ വെട്ടിയ ശേഷം ഒരാള്‍ വെള്ളയില്‍ ഹാര്‍ബര്‍ മേഖലയിലേക്ക് കടന്നുവെന്നു നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണം നടക്കുന്നത്. അതേസമയം ആഴത്തില്‍ കഴുത്തിനേറ്റ വെട്ടാണ് ശ്രീകാന്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഒരേ ആയുധം കൊണ്ട് തന്നെ ശരീരത്തില്‍ 15 ഓളം മുറിവുകളേല്‍പ്പിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.