Newsperseconds.com

കാഞ്ഞാണിയില്‍ നിന്ന് ഇന്നലെ കാണാതായ അമ്മയും കുഞ്ഞും മരിച്ചനിലയില്‍

Capture

തൃശൂര്‍: കാഞ്ഞാണിയില്‍ നിന്ന് ഇന്നലെ ഉച്ചമുതല്‍ കാണാതായ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. മണലൂര്‍ സ്വദേശി കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര വയസ്) എന്നിവരുടെ മൃതദേഹം കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ഇവരുടെ ഐഡി കാര്‍ഡ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ടരമണിക്ക് ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ട ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച് അന്തിക്കാട് സ്വദേശി അഖില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment