Newsperseconds.com

കൊച്ചിയിലെ നടുറോഡില്‍ പട്ടാപ്പകല്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍

Capture

കൊച്ചി: കൊച്ചിയിലെ നടുറോഡില്‍ പട്ടാപ്പകല്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കൊച്ചി നഗരത്തെ നടുക്കിയ സംഭവം നടന്നത്. പനമ്പിള്ളി നഗര്‍ വിദ്യാനഗറിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. ക്ലീനിങ് തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്.

റോഡിന്റെ നടുക്ക് ഒരു കെട്ട് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റേതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തൊഴിലാളികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്നാല്‍, ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഗര്‍ഭിണികള്‍ ആരും താമസിക്കുന്നില്ലെന്നാണ് ഫ്ലാറ്റ് അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ അപ്പാര്‍ട്ട്മെന്റില്‍ ആള്‍താമസമില്ലാത്ത നിരവധി ഫ്ലാറ്റുകള്‍ ഉണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment