Newsperseconds.com

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; 20 വയസ്സുള്ള മകളുടെ ഗര്‍ഭം; കുഞ്ഞിനെ കൊന്നത് കഴുത്തില്‍ തുണിചുറ്റി; അന്വേഷണത്തില്‍ വഴിത്തിരിവായത് ആമസോണ്‍ ഡെലിവറി കവറിലെ മേല്‍വിലാസം

Capture

കൊച്ചിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്‌ററഡിയില്‍. നവജാത ശിശുവിനെ കൊലപ്പെടുത്തിയത് കഴുത്തില്‍ തുണിചുറ്റിയെന്ന് കസ്റ്റഡിയിലായവര്‍ മൊഴി നല്‍കി.ആമസോണ്‍ ഡെലിവറി കവറില്‍ പൊതിഞ്ഞാണ് കുഞ്ഞിനെ ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞത്. ഈ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്കെത്തിച്ചത്.

പതിനഞ്ച് വര്‍ഷമായി 5സി എന്ന ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന അഭയ കുമാറിനേയും കുടുംബത്തേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ 20 വയസുള്ള മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം ആര്‍ക്കുമറിയില്ലായിരുന്നു. പെണ്‍കുട്ടിയുടെ പ്രസവം നടന്നത് ഫ്ളാറ്റിലെ തന്നെ ശുചിമുറിയിലാണെന്നാണ് പുറത്ത് വരുന്ന വിവരം.

ആമസോണിന്റെ ഡെലിവറി കവറില്‍ പൊതിഞ്ഞായിരുന്നു കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്കെറിഞ്ഞത്. എന്നാല്‍ കവറിന്റെ മുകളിലുള്ള മേല്‍വിലാസമാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കുട്ടിയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് കസ്റ്റഡിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. കുട്ടിയുടെ മൃതദേഹം സമീപത്തുള്ള പറമ്പിലേക്ക് വലിച്ചെറിയുന്നതിനിടയില്‍ ലക്ഷ്യം തെറ്റി റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രതികളുടെ മൊഴി. ഫ്ളാറ്റില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടു മണിയോടെയാണ് കൊച്ചി പനമ്പിള്ളിയിലെ വിദ്യാനഗറിലെ ഫ്ളാറ്റിനു മുന്നില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ക്ലീനിങ് തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. റോഡിന്റെ നടുക്ക് ഒരു കെട്ട് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തൊഴിലാളികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍, ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഗര്‍ഭിണികള്‍ ആരും താമസിക്കുന്നില്ലെന്നാണ് ഫ്ലാറ്റ് അധികൃതര്‍ പൊലീസിനോട് പറഞ്ഞിരുന്നത്.

Share this Article

Leave a Comment