പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസങ്ങള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. ആശുപത്രിയില്‍ പണമടക്കാന്‍ വൈകിയതിനാലാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതിരുന്നത്. തൃശൂര്‍ സ്വദേശി സുരേഷ് കുമാറിന്റെ (59) മൃതദേഹമാണ് വിട്ടു നല്‍കിയത്. ദുബായിലെ മോര്‍ച്ചറിയില്‍ 14 ദിവസമാണ് സുരേഷ്‌കുമാറിന്റെ മൃതദേഹം സൂക്ഷിച്ചത്. നാളെ രാവിലെ ആറ് മണിക്ക് ഷാര്‍ജ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റ് ഇകെ412ല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
എംബാമിനായി സൗദി ജെര്‍മന്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം കൊണ്ടുപോയി.ആശുപത്രിയില്‍ അടയ്‌ക്കേണ്ടിയിരുന്ന മുഴുവന്‍ തുകയും അധികൃതര്‍ വേണ്ടെന്ന് വച്ചതോടെയാണ് മൃതദേഹം വിട്ടുകിട്ടുന്നത്. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
സൗദി ജെര്‍മന്‍ ആശുപത്രിയില്‍ വച്ച് ഏപ്രില്‍ 22നാണ് സുരേഷ്‌കുമാര്‍ മരിച്ചത്. ഏപ്രില്‍ 5 നാണ് പനിയെ തുടര്‍ന്ന് സുരേഷ് കുമാര്‍ ആശുപത്രിയിലേക്ക് പോയത്. വൈകാതെ ന്യൂമോണിയ സ്ഥിരീകരിച്ചതോടെ സുരേഷ് കുമാരിന് സംസാരിക്കാന്‍ കഴിയാതെയായി.