Newsperseconds.com

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടന്നില്ല; വ്യാപക പ്രതിഷേധം ആറാം ദിവസത്തിലേക്ക്

Capture

കൊച്ചി: സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടന്നില്ല. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ആറാമത്തെ ദിവസമാണ് ഡ്രൈവിങ് ടെസ്റ്റ് പണിമുടക്ക് തുടരുന്നത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. റോഡില്‍ കിടന്നും കുഴിമാടമുണ്ടാക്കി അതില്‍ കിടന്നുമാണ് പ്രതിഷേധം നടത്തുന്നത്. തൃശ്ശൂര്‍ അത്താണിയിലാണ് സമരസമിതി പ്രവര്‍ത്തകര്‍ കുഴിമാടം തീര്‍ത്ത് പ്രതിഷേധിച്ചത്.

സ്ലോട്ട് ലഭിച്ചവര്‍ സ്വന്തം വാഹനവുമായി ടെസ്റ്റിന് എത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പലരും എത്തിയില്ല. തൃശ്ശൂരും തിരുവനന്തപുരത്തും അടക്കം ചിലയിടങ്ങളില്‍ പ്രതിഷേധവും സംഘടിപ്പിച്ചു. അപേക്ഷകര്‍ എത്താത്തതും പ്രതിഷേധവും കാരണമാണ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. കോഴിക്കോട് ജില്ലയിലെ ഏഴ് ഗ്രൗണ്ടിലും ഇന്ന് ടെസ്റ്റ് നടന്നിട്ടില്ല. മുട്ടത്തറയിലും പ്രതിഷേധം കാരണം ടെസ്റ്റുണ്ടായില്ല. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം വകവയ്ക്കാതെ ഇന്നുമുതല്‍ ടെസ്റ്റ് നടത്താനായിരുന്നു തീരുമാനം.

പരിഷ്‌കരിച്ച ഡ്രൈവിങ്ങ് ടെസ്റ്റ് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് സ്‌കൂള്‍ അസോസിയേന്റെ നേതൃത്വത്തിലുള്ള സമരം. 15 വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് പാടില്ലെന്ന നിര്‍ദ്ദേശവും, ഇരട്ട ക്ലച്ചും ബ്രേക്കും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശവും ഉള്‍പ്പെടെ ഫെബ്രുവരി മാസത്തിലുള്ള സര്‍ക്കുലര്‍ പിന്‍വിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടിലെന്നാണ് സമിതി പറയുന്നത്.

Share this Article

Leave a Comment