Newsperseconds.com

അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴ മുന്നറിയിപ്പ്

Capture

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ഇന്ന് രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

13-05-2024: തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

14-05-2024: പത്തനംതിട്ട

15-05-2024: തിരുവനന്തപുരം, പത്തനംതിട്ട

16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി

17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

Share this Article

Leave a Comment