Newsperseconds.com

പനമ്പള്ളിനഗറില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവം; ആണ്‍സുഹൃത്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി; വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതാണെന്ന് യുവതി

Capture

കൊച്ചി: പനമ്പള്ളിനഗറിലെ ഫ്‌ലാറ്റില്‍ നിന്ന് നവജാതശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതിനാണ് തൃശൂര്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. സോഷ്യല്‍മീഡിയ വഴി ഇരുവരും പരിചയപ്പെട്ടതെന്ന് യുവതി നേരത്തെ മൊഴി നല്‍കിയിരുന്നു.

യുവാവ് വാടകയ്ക്ക് താമസിച്ചിരുന്ന തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു പീഡനം നടന്നത്. സംഭവത്തിന് ശേഷം യുവാവ് ഫോണ്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

മെയ് മൂന്നിനാണ് പനമ്പള്ളിനഗറിലെ ഫ്‌ളാറ്റിലെ ശുചിമുറിയില്‍ വെച്ച് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. സംഭവത്തില്‍ യുവതിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അപ്പുറത്തെ പറമ്പിലേക്കായിരുന്നു എറിഞ്ഞത്. എന്നാല്‍ ഉന്നം തെറ്റി റോഡിലേക്ക് വീഴുകയായിരുന്നു. ജനിച്ച ഉടനെ കുഞ്ഞിന്റെ വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

Share this Article

Leave a Comment