Newsperseconds.com

‘പ്രണയക്കെണികള്‍ കെട്ടുകഥയല്ല’; കേരള സ്‌റ്റോറിയെന്ന ചലച്ചിത്രം തീവ്രവാദ സംഘടനകള്‍ക്ക് എതിരെയുള്ളത്; ചിത്രത്തെ പിന്തുണച്ച് കെസിബിസി ജാഗ്രത സമിതി

Untitled 1

കേരള സ്‌റ്റോറിയെന്ന ചലച്ചിത്രം തീവ്രവാദ സംഘടനകള്‍ക്ക് എതിരെയുള്ളതാണെന്ന് കെസിബിസി ജാഗ്രത സമിതി. ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ ഇടുക്കി അതിരൂപതയേയും കേരളസഭയേയും കുറ്റപ്പെടുത്തിയവര്‍ക്കെതിരെ തൃശ്ശൂര്‍ അതിരൂപത മുഖപത്രത്തിലൂടെയാണ് ഇക്കാര്യം കെസിബിസി വ്യക്തമാക്കിയത്. ‘പ്രണയക്കെണികള്‍ കെട്ടുകഥയല്ല’ എന്ന തലക്കെട്ടോടെയാണ് കെസിബിസി ജാഗ്രതാ സമിതിയുടെ ലേഖനം. തൃശ്ശൂര്‍ അതിരൂപത പത്രമായിട്ടുള്ള ‘കത്തോലിക്ക സഭ’ യിലൂടെയാണ് ഇങ്ങനെയൊരു ലേഖനം പുറത്തുവിട്ടത്. ചലച്ചിത്രം തീവ്രവാദ സംഘടനകള്‍ക്ക് എതിരെയുള്ളതാണെന്ന് ഇതിലൂടെ കെസിബിസി വ്യക്തമായി പറയുന്നുണ്ട്. യാഥാര്‍തഥ്യത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങളാണ് സിനിമയെന്നും ഇതൊന്നും സംഘപരിവാര്‍ സൃഷ്ടിയല്ലെന്നും ലേഖനത്തില്‍ പറയുന്നു.

അതേ സമയം, കേരളത്തിലടക്കമുള്ള ഉദാഹരണങ്ങള്‍ ലേഖനത്തില്‍ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളസ്‌റ്റോറി പ്രദര്‍ശിപ്പിച്ചത് കുട്ടികളുടെ ബോധവല്‍ക്കരണത്തിനും കൂടിയാണ്. നിമിഷ ഫാത്തിമയെന്ന പെണ്‍കുട്ടിയുടെ കഥ കേരളക്കര അറിഞ്ഞതാണ്. നിമിഷ ഫാത്തിമയുടൈ ജീവിതത്തിില്‍ സംഭവിച്ചത് പോലീസിന്റെ വെളിപ്പെടുത്തലിലൂടെയാണ് ലോകം അറിഞ്ഞത്്. നിമിഷ ഫാത്തിമയുമായി ഏറെ സാമ്യമുള്ളയാളാണ് കേരള സ്‌റ്റോറിയിലെ നായിക. ഡെന്റല്‍ കേളേജില്‍ പഠിക്കാനെത്തിയത് മുതല്‍ നിമിഷയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എന്തൊക്കെയാവാമെന്ന ഭാവനയാണ് കേരള സ്‌റ്റോറി എന്ന സിനിമയുടെ തിരക്കഥ. അത് യാഥാര്‍ത്ഥ്യവുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് എന്നതില്‍ സംശയമില്ലെന്നുമാണ് കെസിബിസി ജാഗ്രതാ സമിതിയുടെ ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

കേരള സ്റ്റോറി എന്ന ചലച്ചിത്രം ഇടുക്കി രൂപതയിലെ മുതിര്‍ന്ന കുട്ടികള്‍ക്ക്് മുന്നില്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ രീതിയിലുള്ള പ്രതികരണങ്ങള്‍ മാധ്യമങ്ങളും സമൂഹ്യമാധ്യമങ്ങളും വഴി പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് ഈ ലേഖനം. കേരള സ്റ്റോറി എന്ന ചലച്ചിത്രം മതം മാറുകയും പിന്നീട് ഒരു ഭീകരവാദിയുടെ കൂടെ തീവ്രവാദികളുടെ പാളയത്തില്‍ എത്തിപ്പെടുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ്. ഇതേ വഴിയിലൂടെ കടന്നു പോയ ആദ്യത്തേയും അവസാനത്തേയും പെണ്‍കുട്ടിയല്ല നിമിഷ. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവരുടെ അനുഭവങ്ങള്‍ കെട്ടുകഥകളോ സംഘപരിവാര്‍ സൃഷ്ടിയോ അല്ല. ഇവരെ കെണിയില്‍ പെടുത്തിയവര്‍ അതിന് മുമ്പും ശേഷവും മറ്റാരേയും കെണിയില്‍ പെടുത്തിയിട്ടില്ല എന്നും കരുതുന്നത് ബാലിശമാണെന്നും ലേഖനത്തില്‍ പറയുന്നു.

കേരളത്തിലെ വിവിധ രൂപതകളുടേയും കെസിബിസി ജാഗ്രത കമ്മീഷന്റേയും കീഴില്‍ ഇത്തരം വിഷയങ്ങളെക്കുറിച്ച് നിരീക്ഷണങ്ങളും പഠനങ്ങളും ഇടപെടലുകളും നടത്തിവരുന്ന പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും നിരവധി പെണ്‍കുട്ടികളില്‍ ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. പ്രണയം നടിച്ച് മതപഠനത്തിനുള്ള അവസരമൊരുക്കിയ അനുഭവങ്ങള്‍ നിരവധി പെണ്‍കുട്ടികള്‍ക്കുണ്ടായിട്ടുണ്ട്. ഇന്ന് മേഖലയില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ കൗണ്‍സിലര്‍മാരും അവര്‍ നിരന്തരം ഇടപെടുന്ന കേസുകളുമുണ്ട്. ‘കരുതല്‍’ എന്ന പേരില്‍ കെസിബിസി ജാഗ്രത കമ്മീഷന്റെ നേതൃത്വത്തില്‍ ഒരു ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് മനസിലാക്കിയ ചില കാര്യങ്ങള്‍ സിനിമയുടെ രൂപത്തില്‍ ലഭ്യമായപ്പോള്‍ അതിനെ ബോധവല്‍ക്കരണത്തിനായി ഉപയോഗിച്ചു എന്നതില്‍ തെറ്റുകാണേണ്ടതില്ലെന്നും ലേഖനത്തില്‍ പറയുന്നു. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് പറയുന്നതോ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതോ പ്രണയക്കെണികളെ തടയാന്‍ ശ്രമിക്കുന്നതോ അതിനെതിരായ മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുന്നതോ എല്ലാം ഇസ്ലാം സമുദായത്തിനെതിരായ നീക്കമാണെന്നും അവര്‍ക്കെതിരായ ദുഷ്പ്രചാരണമാണെന്നും നാം വിലയിരുത്തുന്നതില്‍ വലിയ ശരികേടുണ്ടെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Share this Article

Leave a Comment