സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തുടങ്ങി അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യല്ലോ അലേര്‍ട്ടാണ്. രാത്രിയിലും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് വൈകീട്ട് തുടങ്ങിയ മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴ അതിശക്തമായി തുടരുകയാണ്. ഇടപ്പള്ളിയില്‍ വെള്ളക്കെട്ടും ഗതാഗത കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. കളമശേരി പാലത്തിന് സമീപം വെള്ളക്കെട്ടുണ്ട്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ശക്തമായ വെള്ളക്കെട്ടാണ്. വാഹനങ്ങള്‍ തകരാറിലായി. പ്രദേശത്ത് ഗതാഗതം നിലച്ചു. ഇടുക്കിയില്‍ അടിമാലി, തൊടുപുഴ, നേര്യമംഗലം എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ട്.