Newsperseconds.com

കളമശ്ശേരി സ്‌ഫോടനം; മരിച്ച ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ; മരണവിവരമറിയാതെ അമ്മയും സഹോദരനും വെന്റിലേറ്ററില്‍

Untitled-1-Recovered

കൊച്ചി : കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ച ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയില്‍ നടക്കും. നാളെ രാവിലെ മലയാറ്റൂര്‍ നീലിശ്വരം എസ്എന്‍ഡിപി സ്‌കൂളില്‍ പൊതുദര്‍ശനം നടത്തും. തുടര്‍ന്ന് 2.30 തോടെ വീട്ടിലെത്തിക്കും. അമ്മ സാലിയും മൂത്ത സഹോദരന്‍ പ്രവീണും സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. അവസാനമായി അമ്മയ്ക്കും സഹോദരനും ഒരു നോക്ക് കാണാനാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്.

കളമശ്ശേരി സ്‌ഫോടനത്തിന്റെ അന്ന് അര്‍ദ്ധരാത്രിയോടെയാണ് 12 വയസ്സുകാരി ലിബ്‌ന മരിച്ചത്. ലിബ്‌നയെ ഒരു നോക്ക് കാണാന്‍ അമ്മയ്ക്കും സഹോദരനുമാവില്ല. അച്ഛന്‍ പ്രദീപന്‍ മകളുടെ മൃതദേഹത്തിന് കാവലായി മോര്‍ച്ചറിക്ക് മുന്നിലും ഭാര്യയുടേയും മകന്റേയും വെന്റിലേറ്ററിനുമടുത്തായി എരിഞ്ഞു തീരുകയാണ്.

Share this Article

Leave a Comment