Newsperseconds.com

കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

Capture

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കി. വടക്കന്‍ കേരളത്തിന് സമീപം രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. ബംഗാള്‍ ഉല്‍കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും നില നില്‍ക്കുന്നുണ്ട്. ചില മേഖലകളില്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത.

അതേ സമയം, തോരാതെയുള്ള മഴയില്‍ മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയില്‍ വ്യാപക നഷ്ടമാണ് ഉണ്ടായത്. ആകെ ക്യാമ്പുകളിലായി 223 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. അതെ സമയം കേരളത്തില്‍ ശക്തമായ മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘ജനങ്ങള്‍ ജാഗ്രത പാലിക്കണം. ആവശ്യമെങ്കില്‍ പ്രളയസാധ്യതാ മേഖലകളില്‍ നിന്ന് മാറിത്താമസിക്കണമെന്നും’ മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

Share this Article

Leave a Comment