Newsperseconds.com

രാജ്യം നാളെ അവസാനവട്ട വിധിയെഴും; ഇന്ന് നിശബ്ദപ്രചരണം; മോദി കന്യാകുമാരിയില്‍ ധ്യാനത്തില്‍

Untitled 1

രാജ്യം നാളെ അവസാനവട്ട വിധിയെഴുത്തിനായി ഒരുങ്ങവേ കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ ധ്യാനം തുടങ്ങി. നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങലാണ് നാളെ വിധി കുറിക്കുക. പൊതു തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ ഉച്ചകഴിഞ്ഞ് അദ്ദേഹം മടങ്ങും. പ്രധാനമന്ത്രിയുടെ വരവോടെ കന്യാകുമാരിയില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമുണ്ട്.

ഇന്നലെ വൈകിട്ട് ആരംഭിച്ച ധ്യാനം നാളെ ഉച്ചയോടെയാണ് അവസാനിക്കുക. കാവി വസ്ത്രത്തില്‍ ധ്യാനനിരതനായിരിക്കുന്ന മോദിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ധ്യാനം ആരംഭിച്ചതോടെ ഇന്നലെ രാത്രിയില്‍ ചൂടുവെള്ളം മാത്രമാണ് പ്രധാനമന്ത്രി കുടിച്ചത്. മോദിക്കായി പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. ധ്യാനമണ്ഡപത്തില്‍ നിലത്താണ് അദ്ദേഹം വിശ്രമിച്ചത്. തുടര്‍ച്ചയായ ധ്യാനത്തിലല്ല പ്രധാനമന്ത്രി, പകരം ഇന്ന് പുലര്‍ച്ചെ സൂര്യോദയം കാണാന്‍ അദ്ദേഹം പുറത്തിറങ്ങിയിരുന്നു. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്.

അതീവ സുരക്ഷയാണ് കന്യാകുമാരിയില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി 2000 ലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വിവേകാനന്ദ സ്മാരത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂജാരിമാര്‍ പൂര്‍ണകുംഭം നല്‍കിയാണ് സ്വീകരിച്ചത്. കന്യാകുമാരി ദേവിയുടെ ചില്ലിട്ട ചിത്രവും മോദിക്ക് സമ്മാനിച്ചിരുന്നു. ഇന്നലെ വിവേകാനന്ദപ്പാറയിലെത്തിയ പ്രധാനമന്ത്രി തിരുവള്ളൂര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.

Share this Article

Leave a Comment