Newsperseconds.com

കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ സംസ്ഥാന സമ്മേളനം; തിരുവനന്തപുരം പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് ഹാളില്‍ നടന്നു; മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു

Untitled 1

മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയന്‍ സംഘടനയായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഇന്നലെ തിരുവനന്തപുരം പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് ഹാളില്‍ നടന്നു. സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 150 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് എം റഫീക്ക് പതാക ഉയര്‍ത്തിയാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് ഉദ്ഘാടനസമ്മേളനം ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്റെ ഭാരവാഹികളായി തെരഞ്ഞെടുത്ത സംസ്ഥാന പ്രസിഡന്റ് എം റഫീഖ് ( കേരള കൗമുദി- തിരുവനന്തപുരം), സംസ്ഥാന ജനറല്‍ സെക്രട്ടറി സുവീഷ് ബാബു ( വീ വണ്‍ കേരള കണ്ണൂര്‍), സംസ്ഥാന ട്രഷറര്‍ ഷാഫി ചങ്ങരംകുളം( ദീപിക-മലപ്പുറം) എന്നിവര്‍ക്ക് സമ്മേളനത്തില്‍ മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.

Capture

എം വിന്‍സെന്റ് എംഎല്‍എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് സി സുരേഷ്‌കുമാര്‍ എന്നിവര്‍ മുഖ്യ അതിഥികളായി. അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി ജയചന്ദ്രന്‍, തിരുവന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍, ഓള്‍ ഇന്ത്യ ന്യൂസ് പേപ്പേര്‍സ് എംബ്ലോയീസ് ഫേഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി വി ബാലഗോപാല്‍, രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതാക്കളായ കരമന ജയന്‍, സി ജയന്‍ബാബു, വിആര്‍ പ്രതാപന്‍, ജി മാഹിന്‍ അബൂബക്കര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുവീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ചയും നടന്നു. സംസ്ഥാന ട്രഷറര്‍ ഷാഫി ചങ്ങരംകുളവും ചടങ്ങില്‍ പങ്കെടുത്തു.

Share this Article

Leave a Comment