കോഴിക്കോട്: തിരുവനന്തപുരം ആറ്റിങ്ങലില്‍ വെച്ച് നടന്ന സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് ജില്ലാ ടീം തുടര്‍ച്ചയായി നാലാം തവണയും ജേതാക്കളായി. ഫൈനലില്‍ തൃശൂരിനെ 19-0 സ്‌കോറിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.
ജില്ലാ ടീമിലെ മുഴുവന്‍ അംഗങ്ങളും ചക്കാലക്കല്‍ എച്ച്.എസ്.എസ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ അംഗങ്ങളാണ്. മികച്ച താരമായി പി. നജ ഫാത്തിമയെ തെരഞ്ഞെടുത്തു.