Newsperseconds.com

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ആകാംക്ഷയോടെ രാജ്യം; നാളെ ആര് വാഴും, ആര് വീഴും? 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും

Oo

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ആകാംക്ഷയോടെ രാജ്യം കാത്തിരിക്കുകയാണ്. നാളെ രാവിലെ 8 മണി മുതല്‍ ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യത്തെ ഒരു മണിക്കൂറില്‍ തന്നെ ട്രെന്‍ഡ് അറിയാന്‍ സാധിക്കും. രാജ്യത്ത് മോദി തരംഗം ആഞ്ഞടിക്കുമെന്നാണ് എന്‍ഡിഎയുടെ വിശ്വാസം. വിപുലമായ ആഘോഷപരിപാടികള്‍ക്കാണ് എന്‍ഡിഎ പദ്ധതിയിടുന്നത്. 400 സീറ്റ് ലക്ഷ്യം വെച്ച് പോരാട്ടത്തിന് ഇറങ്ങിയ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എക്‌സിറ്റ് പോള്‍ ഫലം കൂടെ പുറത്ത് വന്നതോടെ കേരളത്തിലടക്കം താമര വിരിയുമെന്നാണ് കാണിക്കുന്നത്. തിരുവനന്തപുരവും തൃശ്ശൂരുമെല്ലാം എന്‍ഡിഎ ഉറ്റുനോക്കുന്ന മണ്ഡലങ്ങളാണ്. മൂന്നാം വട്ടവും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രി പദത്തില്‍ എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് എന്‍ഡിഎ ക്യാമ്പുകള്‍.

295 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ വിലയിരുത്തല്‍. വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മാധ്യമങ്ങളെ കാണും. എക്സിറ്റ് പോളുകള്‍ സമ്പൂര്‍ണ്ണ വ്യാജമാണെന്നും അതില്‍ വിശ്വസിക്കുന്നില്ലെന്നുമാണ് ഇന്ത്യ സഖ്യത്തിന്റെ വാദം. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സഖ്യം. നാളത്തെ പുലരി ചരിട്രം സൃഷ്ടിക്കുമെന്നാണ് ഇന്ത്യ സഖ്യം പറയുന്നത്. നാളെ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കും എന്നാണ് ഇന്‍ഡ്യ പാര്‍ട്ടി നേതാക്കളുടെ പ്രതികരണം. വോട്ടെണ്ണലില്‍ ചില അട്ടിമറി സാധ്യത ഇന്‍ഡ്യ സഖ്യം ഭയക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്‍ഡ്യ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തി ആശങ്കകള്‍ വ്യക്തമാക്കി നിവേദനം കൈമാറി. വോട്ടെണ്ണലിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഘര്‍ഷ സാധ്യതാ മേഖലയില്‍ അടക്കം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ന് 12.30ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്ത സമ്മേളനം നടത്തി ഒരുക്കങ്ങള്‍ വിശദീകരിക്കും.

Share this Article

Leave a Comment