തിരുവനന്തപുരത്തേക്ക് ഉറ്റുനോക്കി കേരളം. രാജീവ്ചന്ദ്രശേഖറിന്റെ ലീഡ് മറികടന്ന് ശശിതരൂര്‍. 9766 വോട്ടുകള്‍ക്ക് തിരുവനന്തപുരത്ത് ലീഡ് ചെയ്യുകയാണ്. ശക്തമായ തിരിച്ചുവരവാണ് ശശിതരൂര്‍ കാഴ്ചവെക്കുന്നത്. രാജീവ് ചന്ദ്രശേഖറിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്നാണ് വിലയിരുത്തല്‍. ബിജെപി തൃശ്ശൂരില്‍ ജയിച്ചതോടെ തിരുവനന്തപുരത്തും ജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്കതീതമായാണ് ശശിതരൂര്‍ ലീഡ് മറികടന്നത്. എന്‍ഡിഎയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു തിരുവനന്തപുരം.
2024 ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നാണ് തിരുവനന്തപുരത്ത് നടന്നത്. ഹാട്രിക് തികച്ച ശശി തരൂരിനെ നേരിടാന്‍ എത്തിയത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മുന്‍ എംപി പന്ന്യന്‍ രവീന്ദ്രനുമായിരുന്നു.