Newsperseconds.com

തൃശ്ശൂരിലെ ജനങ്ങള്‍ക്ക് നല്ല രാഷ്ട്രീയ ബോധ്യമുണ്ട്; കേരളത്തില്‍ ഇനിയും താമര വിരിയും; പത്മജ വേണുഗോപാല്‍

Capture

തൃശ്ശൂര്‍: കേരളത്തില്‍ ഇനിയും താമര വിരിയുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. തൃശ്ശൂരിലെ ജനങ്ങള്‍ക്ക് നല്ല രാഷ്ട്രീയ ബോധ്യമുണ്ട്. അതിന്റെ ഉത്തരമാണ് തൃശ്ശൂര്‍ മണ്ഡലത്തില്‍ കണ്ടത്. കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം കൂടി. തിരുവനന്തപുരത്തും ആലപ്പുഴയിലും വോട്ട് ശതമാനം നല്ല രീതിയിലാണ് കൂടിയിരിക്കുന്നതെന്നും ഓരോ തവണയും ബിജെപിയ്ക്ക് വോട്ട് ഷെയര്‍ കൂടുന്നുവെന്നും പത്മജ വ്യക്തമാക്കി. തൃശ്ശൂരുകാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും പത്മജ പറഞ്ഞു.

അപമാനം കൊണ്ട് പൊട്ടിക്കരഞ്ഞാണ് പാര്‍ട്ടി വിട്ടത്. എന്റെ തീരുമാനം തെറ്റായില്ലെന്ന് ഇപ്പോള്‍ മനസ്സിലാവുന്നുണ്ട്. കെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റേത് ജാതിയുടെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ്. തന്റെ തീരുമാനം തെറ്റിയില്ലെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസുകാരുടെ കള്ളക്കളി പൊളിച്ചില്ലെങ്കില്‍ ആളുകള്‍ തമ്മില്‍ തമ്മില്‍ അടിച്ച് പിരിയും. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നിപ്പാണ്. പ്രശ്‌നങ്ങളെല്ലാം പുറത്തേക്ക് വന്നു കൊണ്ടിരിക്കുകയാണ്. തൃശ്ശൂരില്‍ ബിജെപി ജയിച്ചതോടെ അത് വ്യക്തമായി. കൂടുതല്‍ ഭിന്നിപ്പിലേക്കാണ് കോണ്‍ഗ്രസ് കൊണ്ടുപോകുന്നതെന്നും പത്മജ പറഞ്ഞു.

Share this Article

Leave a Comment