Newsperseconds.com

അണികള്‍ക്ക് പ്രചോദനവും വിജയപ്രതീക്ഷയും നല്‍കി അഹോരാത്രം പ്രയത്‌നിച്ചു; കേരളത്തില്‍ ബിജെപിയുടെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നില്‍ കെ.സുരേന്ദ്രനെന്ന കരുത്തുറ്റ നേതാവ്; അഭിനന്ദനങ്ങള്‍ അറിയിച്ച് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി. രാജീവ്ദാസ്

Ll

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തിലുണ്ടായ തിളക്കമാര്‍ന്ന വിജയത്തിനു പിന്നില്‍ അഹോരാത്രം പ്രയത്നിച്ച സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അഭിനന്ദനങ്ങള്‍ അറിയിച്ച് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ്ദാസ്. തൃശ്ശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയ തകര്‍പ്പന്‍ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നില്‍ കെ.സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ പ്രയത്‌നമാണെന്ന് ആര്‍.സി.രാജീവ്ദാസ് പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് ഈ ലോക്‌സഭ തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കിയത്. 20 മണ്ഡലത്തിലും ബിജെപി എന്‍ഡിഎ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതായിരുന്നു. കെ.സുരേന്ദ്രന്റെ അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ബിജെപി തരംഗം സൃഷ്ടിച്ചതിന് കാരണം. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മറ്റ് രാഷ്ട്രീയപാര്‍ട്ടികളേക്കാളും മുന്നണികളെക്കാളും മികവുറ്റ രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ച്ച വെക്കുവാന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ എന്‍ഡിഎക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടില്‍വരെ നീളുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. കേരളത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളില്‍ തന്റെ പാര്‍ട്ടി കാര്യകര്‍ത്താക്കള്‍ തളരാതിരിക്കുവാന്‍ അവരെ മുന്നില്‍ നിന്നു നയിച്ച്, ഏവര്‍ക്കും പ്രചോദനവും വിജയപ്രതീക്ഷയും നല്‍കിയത് കെ.സുരേന്ദ്രനാണ്. പ്രചരണത്തില്‍ ഇടതു-വലത് മുന്നണികളേക്കാള്‍ ഒരുപടി മുമ്പിലെത്താന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചത് പ്രതിഫലേച്ഛയില്ലാതെ സര്‍വ്വം സമര്‍പ്പിച്ച് പോരാടിയ പ്രവര്‍ത്തകരുള്ളതുകൊണ്ട് മാത്രമാണ്. ഇതിന് നേതൃത്വം കൊടുത്തത് എന്‍ഡിഎയുടെ കെ.സുരേന്ദ്രനെന്ന കരുത്തനായ നേതാവാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുവര്‍ഷം മുമ്പേ ഒരുങ്ങാന്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് സാധിച്ചു. നല്ല തയ്യാറെടുപ്പുകളോടെ മത്സരരംഗത്തിറങ്ങിയത് കൊണ്ട് അവസാന ലാപ്പിലെ എല്‍ഡിഎഫ്-യുഡിഎഫ് കുതന്ത്രങ്ങളെ മറികടന്ന് മുന്നേറാനും എന്‍ഡിഎക്ക് സാധിച്ചു. വളരെ വലിയ കാഴ്ചപ്പാടോടും പ്ലാനിങ്ങോട് കൂടിയുമാണ് അദ്ദേഹത്തിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് നാഷണല്‍ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തതാണ്. ദീര്‍ഘവീക്ഷണമുള്ള കാര്യക്ഷമതയുള്ള വ്യത്യസ്ഥനായൊരു നേതാവിനെയാണ് കെ.സുരേന്ദ്രനില്‍ നമ്മള്‍ കണ്ടത്. എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിന് കെ.സുരേന്ദ്രന്റെ സാന്നിധ്യം അനിവാര്യമാണെന്നും ആര്‍.സി.രാജീവ്ദാസ് വ്യക്തമാക്കി.

Share this Article

Leave a Comment