Newsperseconds.com

വയനാട് ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി; വനംവകുപ്പിനെതിരെ പ്രതിഷേധം; അവസാനം കടുവ കെണിയില്‍ കുടുങ്ങി

Capture

കല്‍പ്പറ്റ: വയനാട് ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി. ഇന്നലെ പുലര്‍ച്ചെ രണ്ട് പശുക്കളെ കൊന്ന തൊഴുത്തിലാണ് കടുവയെത്തിയത്. അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പ്രദേശത്ത് കടുവയെ വീഴ്ത്തുന്നതിനായി കൂട് സ്ഥാപിച്ചിരുന്നു. പശുവിന്റെ ജഡവുമായി സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. അവശതകള്‍ ഉള്ളതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.

കേണിച്ചിറ പ്രദേശത്താണ് പത്ത് വയസ്സുള്ള ആണ്‍ കടുവ ഭീതി പടര്‍ത്തിയത്. മുന്‍വശത്തെ പല്ല് കൊഴിഞ്ഞ നിലയിലാണ്. വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള തോല്‍പ്പെട്ടി 17 എന്ന കടുവയാണ് ജനവാസ മേഖലയില്‍ മണിക്കൂറുകളോളം വിലസിയത്. കടുവയെ വനംവകുപ്പ് പിടിക്കാത്തതിനാല്‍ നാട്ടുകാര്‍ വലിയ തരത്തില്‍ പ്രതിഷേധം നടത്തി. മയക്ക് വെടി വയ്ക്കാനായി ഉത്തരവിറങ്ങിയെങ്കിലും ദൗത്യത്തിനു മുന്‍പേ കടുവ കൂട്ടിലായതോടെ പ്രദേശവാസികളുടെ ഭീതി ഒഴിഞ്ഞു. സുല്‍ത്താന്‍ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്കാണ് കടുവയെ മാറ്റിയിരിക്കുന്നത്.

Share this Article

Leave a Comment