Newsperseconds.com

മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പാളിന് നേരെ ഭീഷണി മുഴക്കി കെഎസ് യു നേതാക്കള്‍

Untitled 1

കണ്ണൂര്‍: കോളേജ് പ്രിന്‍സിപ്പാളിന് നേരെ ഭീഷണി മുഴക്കി കെഎസ് യു നേതാക്കള്‍. മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പാളിന് നേരെയാണ് കെഎസ്യു നേതാക്കള്‍ ഭീഷണി മുഴക്കിയത്. എസ്എഫ്‌ഐയുടെ വിദ്യാഭ്യാസ ബന്ദിന് പ്രിന്‍സിപ്പാള്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കെഎസ് യു പ്രിന്‍സിപ്പളിന്റെ മുറിയില്‍ കയറി ഭീഷണി മുഴക്കുകയായിരുന്നു. തിരുവനന്തപുരം അല്ല മട്ടന്നൂര്‍ എന്ന് ആലോചിച്ചോ എന്നായിരുന്നു കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ പാളാടിന്റെ ഭീഷണി. നാണംകെട്ടവന്‍ എന്ന് വിളിച്ചും പ്രിന്‍സിപ്പാളിനെ ആക്ഷേപിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പാള്‍ രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് എസ്എഫ്ഐ ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി രാഷ്ട്രീയ വിഷയമാക്കി കെഎസ്യുവും യുഡിഎഫും ഉയര്‍ത്തിക്കാണിക്കുന്ന പശ്ചാത്തലത്തിലാണ് മട്ടന്നൂര്‍ കോളേജിലെ സംഭവം.

Share this Article

Leave a Comment