Newsperseconds.com

സംസ്ഥാന കാര്‍ഷിക ബാങ്ക് കെട്ടിട നിര്‍മ്മാണ അഴിമതിയിൽ മുന്‍ഭരണ സമിതിക്ക് ക്ലീന്‍ചിറ്റ്

Untitled design (37)

സംസ്ഥാന കാര്‍ഷിക ബാങ്ക് കെട്ടിട നിര്‍മ്മാണ അഴിമതിയിൽ മുന്‍ഭരണ സമിതിക്ക് ക്ലീന്‍ചിറ്റ്. വിജിലൻസിന്റെ കണ്ടെത്തൽ മാനിക്കാതെയാണ് ക്ലീൻചിറ്റ്.

എറണാകുളം ട്രെയിനിങ്ങ് സെന്റർ കെട്ടിട്ട നിർമ്മാണത്തിൽ മാനദണ്ഡം പാലിക്കാതെ കരാര്‍ നല്‍കിയെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. മൂന്ന് തവണ എസ്റ്റിമേറ്റ് അനധികൃതമായി പുതുക്കിയെന്നായിരുന്നു കണ്ടെത്തൽ.കെട്ടിടത്തിന് കരാർ നൽകിയത് യുഡിഎഫ് നേതൃത്തിലുള്ള ഭരണസമിതിയാണ്.

ഭരണസമിതി വീഴ്ചകൾ പ്രതിപാദിക്കാതെയാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. 1.87 കോടി രൂപയുടെ കരാർ 3.65 കോടിയായി ഉയർത്തി. എസ്റ്റിമേറ്റ് പുതുക്കിയത് സഹകരണ വകുപ്പിൻ്റെ അനുമതി ഇല്ലാതെയാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

Share this Article

Leave a Comment