Newsperseconds.com

നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ 21 പേര്‍ക്ക് കോളറ; ഉറവിടം കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്

Capture

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്. ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി. അതിനിടെ സ്ഥാപനത്തിലെ എട്ട് പേര്‍ക്കു കൂടി കോളറ ലക്ഷണങ്ങളുണ്ട്. 21 പേരാണ് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആകെ ചികിത്സയിലുള്ളത്.

സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. അനുവിനു കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിള്‍ ഉള്‍പ്പെടെ പരിശോധിക്കാനോ സാധിച്ചിരുന്നില്ല. പിന്നാലെ 10 വയസുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വിശദ പരിശോധന നടത്തിയത്.

Share this Article

Leave a Comment