Newsperseconds.com

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍; മനുഷ്യസാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏകോപിപ്പിക്കുന്നു; അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയാവില്ല; മുഹമ്മദ് റിയാസ്

Capture

കര്‍ണ്ണാടക: അഗോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കേരളം ഒന്നടങ്കം അര്‍ജുന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മലയാളികള്‍ ആകാംക്ഷയോടെ ഒരേ മനസോടെ കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ എല്ലാ നിലയിലുമുള്ള ഏകോപനം നടത്തുന്നുണ്ട്. സാധ്യമാകുന്നത് എല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ആറാംനാളിലെത്തി നില്‍ക്കുമ്പോള്‍ അര്‍ജുന്‍ തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം പുഴ കേന്ദ്രീകരിച്ചും തെരച്ചില്‍ നടക്കുന്നുണ്ട്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് എംപി എംകെ രാഘവനും ഉടന്‍ ഷിരൂരിലെത്തും. കരസേന പ്രദേശത്തേക്ക് എത്തുന്നുണ്ട്. അര്‍ജുന്റെ ജീവന്‍ രക്ഷിക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ദൗത്യം. സൈന്യം എത്തിയാല്‍ കാര്യങ്ങള്‍ വേഗതയിലാവും. ചെയ്യാന്‍ കഴിയുന്നതെല്ലാം പരമാവധി ചെയ്യും. എംഎല്‍എയുമായും സംസാരിച്ചിട്ടുണ്ടെന്ന് എം കെ രാഘവന്‍ പറഞ്ഞു.

Share this Article

Leave a Comment