വ്യവസായി പ്രമുഖന്‍ ഗോകുലം ഗോപാലന് ജന്മദിനാശംസകള്‍ നേര്‍ന്ന് എസ്എന്‍ഡിപി യോഗത്തിന്റെ ഔദ്യോഗിക പാനലിലെ നേതാക്കള്‍. 80-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഗോകുലം ഗോപാലന്റെ ജന്മദിനം വിപുലമായ രീതിയില്‍ ചെന്നൈയില്‍ ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യവസായികളടക്കം പരിപാടിയില്‍ പങ്കെടുക്കും. അരനൂറ്റാണ്ടിലേറെയായി കേരളത്തിനകത്തും പുറത്തും ബിസിനസ്-വ്യവസായ, സാമൂഹിക-സാംസ്‌കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഗോകുലം ഗോപാലന്‍. എസ്എന്‍ഡിപി യോഗത്തിന്റെ ഔദ്യോഗിക പാനലിലെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി സൗത്ത് ഇന്ത്യന്‍ വിനോദ്, പ്രസിഡന്‍ഡറ് സ്ഥാനാര്‍ത്ഥി ഡി.രാജീവ്, വൈസ് പ്രസിഡന്റ് അരുണ്‍ മയ്യനാട്, ദേവസ്വം സെക്രട്ടറി മിഥുന്‍ സാഗര്‍ എന്നിവര്‍ ഗോകുലം ഗോപാലന് ജന്മദിനാശംസകള്‍ നേര്‍ന്നു. ചെന്നൈയില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി സൗത്ത് ഇന്ത്യന്‍ വിനോദും പങ്കെടുക്കുന്നുണ്ട്.

മനുഷ്യസ്നേഹത്തിന്റെയും എളിമയുടേയും പ്രതീകമായ ഗോകുലം ഗോപാലന് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതാക്കന്മാരെല്ലാം പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള ആഘോഷ പരിപാടികളാണ് ചെന്നൈയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലേക്ക് യുവത്വത്തെ കൈപിടിച്ച് ഉയര്‍ത്തി കൊണ്ടുവന്ന സൂര്യതേജസ്സാണ് ഗോകുലം ഗോപാലന്‍. ഔദ്യോഗിക പാനലിലെ നേതാക്കന്മാരായി നാലു പേരെ കൈപിടിച്ച് ഉയര്‍ത്തി കൊണ്ടുവരികയും വെള്ളാപ്പള്ളി നടേശനെതിരെയുള്ള ശക്തമായ പാനലാക്കി മാറ്റിയത് ഗോകുലം ഗോപാലനാണ്. ഗുരുപക്ഷം പാനല്‍ എന്നാണ് ഇതിനെ ഔദ്യോഗികമായി അറിയപ്പെടുന്നത്. ഗോകുലം ഗോപാലന്‍ ചെയര്‍മാനായുള്ള സഹോദര ധര്‍മ്മവേദിയുടെ നേതൃത്വത്തിലാണ് ഇത്തരത്തിലൊരു നാല് യുവനേതാക്കന്മാരെ കണ്ടെത്തുകയും ഇതിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളായി കൊണ്ടുവരികയും ചെയ്യണമെന്ന ആവശ്യം ശക്തമാക്കിയത്. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള സ്ഥാനാര്‍ത്ഥികളെല്ലാം അയോഗ്യരായി മാറുകയും ചെയ്തു. അതോടൊപ്പം ഈ പാനല്‍ ഔദ്യോഗിക പാനലാവുകയും ചെയ്തു. ഇത്തരത്തില്‍ ലക്ഷ്യം മുന്നില്‍ക്കണ്ട് അതിനായി ആത്മാര്‍പ്പണം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഗോകുലം ഗോപാലന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് എസ്എന്‍ഡിപി ഔദ്യോഗിക പാനലിലെ നേതാക്കന്മാര്‍.