Newsperseconds.com

തുടര്‍ച്ചയായുള്ള പൊതുഅവധി; ഗുരുവായൂരില്‍ സ്പെഷ്യല്‍ വിഐപി ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

Capture

തൃശൂര്‍: തുടര്‍ച്ചയായ പൊതു അവധി ദിവസങ്ങളായ ഓഗസ്റ്റ് 18, 20, 25, 26, 28 തീയതികളില്‍ വന്‍ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഇടദിവസങ്ങളായ ഓഗസ്റ്റ് 19 , 27 എന്നി ദിവസങ്ങളില്‍ കൂടി ഗുരുവായൂരില്‍ സ്പെഷ്യല്‍/ വിഐപി ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടേതാണ് തീരുമാനം. പൊതു വരി നില്‍ക്കുന്ന ഭക്തര്‍ക്കെല്ലാം സുഗമമായ ദര്‍ശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം. പൊതു അവധി ദിനങ്ങളില്‍ പതിവ് ദര്‍ശന നിയന്ത്രണം തുടരും.

.ഈ ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറക്കും. ഇതോടെ ദര്‍ശനത്തിനായി ഭക്തര്‍ക്ക് ഒരു മണിക്കൂര്‍ അധികം ലഭിക്കുന്നതാണ്. ആചാരപ്രധാനമായ ഇല്ലം നിറ ചടങ്ങ് നടക്കുന്ന ഓഗസ്റ്റ് 18 ഞായറാഴ്ച പുലര്‍ച്ചെ നാലര മണി വരെ മാത്രമേ സ്പെഷ്യല്‍/ വി ഐ പി, പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന സൗകര്യം ഉണ്ടാകുകയുള്ളൂ. ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവര്‍ക്കുള്ള ദര്‍ശനവും പുലര്‍ച്ചെ നാലര മണിക്ക് അവസാനിപ്പിക്കും. ഇല്ലം നിറയുടെ പൂജാവിധികളിലും ശീവേലി എഴുന്നള്ളിപ്പിലും സമയക്രമം പാലിക്കേണ്ടതിനാലാണ് ഈ ക്രമീകരണം.

Share this Article

Leave a Comment