Newsperseconds.com

മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

Ge

തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം മര്യനാട് ആണ് സംഭവം. മര്യനാട് വെട്ടതുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 6.30 നാണ് സംഭവം. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച വള്ളം തിരയില്‍ പെട്ട് മറിയുകയായിരുന്നു. 12 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. പരിക്കേറ്റ അരുള്‍ദാസന്‍, ബാബു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അത്തനാസിന്റെ നില ഗുരുതരമായതിനാല്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മറ്റുള്ളവര്‍ നീന്തിക്കയറുകയായിരുന്നു.

Share this Article

Leave a Comment