Newsperseconds.com

സംസ്ഥാനത്ത് 500 രൂപയില്‍ താഴെയുള്ള മുദ്രപ്പത്രങ്ങള്‍ക്ക് ക്ഷാമം; സംസ്ഥാന സര്‍ക്കാരിനു നോട്ടീസ് അയച്ച് ഹൈക്കോടതി

Hc

കൊച്ചി: സംസ്ഥാനത്തു 500 രൂപയില്‍ താഴെയുള്ള മുദ്രപ്പത്രങ്ങള്‍ക്ക് ആറു മാസമായി കടുത്ത ക്ഷാമം നേരിട്ടിട്ടും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു നോട്ടീസ് അയച്ച് ഹൈക്കോടതി. ഹര്‍ജിയില്‍ ട്രഷറി ഡയറക്ടറും വകുപ്പ് സെക്രട്ടറിയും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ചെറിയ തുകക്കുള്ള മുദ്രപ്പത്രങ്ങള്‍ ലഭ്യമല്ലാത്തത് ആവശ്യക്കാര്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ പി. ജ്യോതിഷാണ് ഹര്‍ജി നല്‍കിയത്. ചെറിയ തുകയുടെ മുദ്രപത്രങ്ങളുടെ ആവശ്യത്തിനു പോലും സാധാരണക്കാര്‍ 1000 രൂപയുടെ മുദ്രപ്പത്രങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Share this Article

Leave a Comment