പത്തനംതിട്ട: പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസില്‍ വനിത കണ്ടക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം. അപമര്യാദയായി പെരുമാറിയ ഇലന്തൂര്‍ പൂക്കോട് സ്വദേശി കോശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ ഓടുന്ന ബസ്സില്‍ നിന്ന് ചാടിയിറങ്ങി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂരേക്കു പോയ കെഎസ്ആര്‍ടിസി ബസ്സില്‍ ഉച്ചയ്ക്കായിരുന്നു സംഭവം.
കെഎസ്ആര്‍ടിസി ബസില്‍ വനിത കണ്ടക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം; പൂക്കോട് സ്വദേശി അറസ്റ്റില്‍
- Related News
- Latest News