കോട്ടയം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. തെക്കന്‍ ജില്ലകളില്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കോട്ടയം പള്ളത്ത് ശക്തമായ കാറ്റില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കോട്ടയം കെ.എസ്.ആര്.ടി.സി. ഡിപ്പോ പരിസരത്ത് മരം വീണ് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
കനത്ത കാറ്റില്‍ പലയിടത്തും മരങ്ങള്‍ പാളത്തിലേക്ക് വീണതിനെ തുടര്‍ന്ന് കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ട്രാക്കില്‍ മരം വീണതിനാല്‍ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്ക് പോകുന്ന തീവണ്ടികളാണ് വൈകിയോടുന്നത്. എറണാകുളം – തിരുവനന്തപുരം,
കോട്ടയം – തിരുവനന്തപുരം, ആലപ്പുഴ – തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിനുകള്‍ കുഴപ്പമില്ലാതെ ഓടുന്നുണ്ട്. കോട്ടയം വഴിയുള്ള പാലരുവി എക്സ്പ്രസ് രാവിലെ ഓച്ചിറയില്‍ ദീര്‍ഘനേരം പിടിച്ചിട്ടിരുന്നു. കൊല്ലം പരവൂര്‍ ഭാഗത്തും പാളത്തില്‍ മരംവീണിട്ടുണ്ട്.