Newsperseconds.com

അഷ്ടമി രോഹിണിയില്‍ ഭക്തിസാന്ദ്രമായി ഗുരുവായൂര്‍ ക്ഷേത്രം; പിറന്നാള്‍ ദിനത്തില്‍ ഉണ്ണി കണ്ണനെ കാണാന്‍ പതിനായിരങ്ങളെത്തി

Untitled 1

തൃശൂര്‍: അഷ്ടമി രോഹിണി ദിനത്തില്‍ ഭക്തിസാന്ദ്രമായി ഗുരുവായൂര്‍ ക്ഷേത്രം. പിറന്നാള്‍ ദിനത്തില്‍ ഉണ്ണി കണ്ണനെ കാണാന്‍ പതിനായിരങ്ങളാണ് ഗുരുവായൂരെത്തിയത്. ഇന്ന് രാവിലെ 9 മണി മുതല്‍ പ്രസാദ ഊട്ട് ആരംഭിച്ചു. ഗുരുവായൂരപ്പന് നിവേദിച്ച പാല്‍പ്പായസമുള്‍പ്പെടെയുള്ള വിശേഷാല്‍ പ്രസാദ ഊട്ടാണ് അഷ്ടമി രോഹിണി നാളിലെ പ്രത്യേകത. വൈകീട്ടോടെ നാടും നഗരവും ശോഭയാത്രകള്‍ കീഴടക്കും. സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടക്കുകയാണ്. പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ ഭക്തരുടെ നീണ്ടനിരയാണ് ദൃശ്യമാകുന്നത്.

വിവിധ സാംസ്‌കാരിക, കലാ പരിപാടികളും ഇന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകീട്ട് 5നു സാംസ്‌കാരിക സമ്മേളനം ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7.30 മുതല്‍ സംഗീത നൃത്ത നാടകവും രാത്രി 10 മുതല്‍ കൃഷ്ണനാട്ടവും അരങ്ങേറും. പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ ഭക്തരുടെ നീണ്ടനിരയാണ് ദൃശ്യമാകുന്നത്. രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലി, രാത്രി വിളക്ക് എഴുന്നള്ളിപ്പ്. രാവിലെ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ മേളം, ഉച്ചകഴിഞ്ഞ് വൈക്കം ചന്ദ്രന്റെ പ്രമാണത്തില്‍ പഞ്ചവാദ്യം അകമ്പടിയാകും. സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടക്കുകയാണ്.

Share this Article

Leave a Comment