ഹരിപ്പാട്: ടിവി റീചാര്‍ജ് ചെയ്തു കൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ 9 വയസ്സുകാരന്‍ ജീവനൊടുക്കി. ഹരിപ്പാട് മുട്ടം വിളയില്‍ ബാബു കല ദമ്പതികളുടെ മകന്‍ കാര്‍ത്തിക് ആണ് ആത്മഹത്യ ചെയ്തത്. ടിവി റീചാര്‍ജ് ചെയ്യണമെന്ന് കാര്‍ത്തിക് അമ്മയോട് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് ആവുമ്പോഴേക്കും റീചാര്‍ജ് ചെയ്യാമെന്നായിരുന്നു അമ്മ മറുപടി നല്‍കിയത്. ഉടന്‍ തന്നെ കാര്‍ത്തിക് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെയാണ് കാര്‍ത്തിക് മരണത്തിന് കീഴടങ്ങിയത്. മുട്ടം എധീന സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കരിയിലകുളങ്ങര പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.