Newsperseconds.com

ജസ്‌ന സലീമിനെതിരെ കേന്ദ്ര ഏജന്‍സി ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണം; ഗുരുവായൂര്‍ ക്ഷേത്രത്തെ വിവാദകേന്ദ്രമാക്കി മാറ്റാന്‍ ശ്രമം; ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Untitled 1

കണ്ണനെ മാത്രം വരക്കുന്ന ജസ്‌ന സലീം എന്ന കൃഷ്ണഭക്തയായ ചിത്രകാരിയുടെ വിഷയത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. വര്‍ഷങ്ങളായി കണ്ണനെ വരക്കുകയും ഗുരുവായൂരമ്പല നടയിലെത്തി ചിത്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്ന ജസ്‌ന സലീം എന്ന മുസ്ലീം പെണ്‍കുട്ടി ഗുരുവായൂര്‍ ക്ഷേത്രത്തെ വിവാദകേന്ദ്രമാക്കി മാറ്റുകയാണ്. കൃഷ്ണന്റെ ചിത്രം നല്‍കാനെന്ന പേരില്‍ ഗുരുവായൂരമ്പല നടയില്‍ നടക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. വര്‍ഷങ്ങളായി കൃഷ്ണനെ വരക്കുമെന്നാണ് പെണ്‍കുട്ടി അവകാശപ്പെടുന്നത്. എന്നാല്‍ ജസ്‌ന വരക്കുന്നതായി ആരും ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ജസ്‌ന സമര്‍പ്പിക്കുന്ന ചിത്രങ്ങള്‍ പ്രിന്റ് ആണെന്ന തരത്തിലുള്ള വിവാദങ്ങളാണ് പുറത്തുവരുന്നത്. താന്‍ തന്നെയാണ് വരക്കുന്നത് എന്നറിയിക്കാന്‍ വീട്ടില്‍ സൂക്ഷിച്ച കളറുകളും ബോര്‍ഡുകളെല്ലാം പല തവണകളായി ജസ്‌ന വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. എന്നാല്‍ അവിടെയും വരക്കുന്ന ഭാഗമില്ല. ഗുരുവായൂരമ്പല നടയില്‍ ഭക്തരുടെ മുന്നില്‍ വെച്ച് ചിത്രം വരക്കണമെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ ജസ്‌ന തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ക്ഷേത്രത്തെ വിവാദകേന്ദ്രമാക്കി മാറ്റാന്‍ ഗൂഢാലോചന നടക്കുന്നുണ്ടോയെന്നും ഇതിനെതിരെ കേന്ദ്രഏജന്‍സി സമഗ്രമായ അന്വേഷണം നടത്തണമെന്നും ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി. അന്വേഷണത്തിനായി ദേശീയ ആഭ്യന്തര വകുപ്പിന് രേഖാമൂലം പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സത്യസന്ധമായ കൃഷ്ണഭക്തയാണെങ്കില്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്ക് കുരുക്ക് ഇടണം. അതിനായി കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍ ആവശ്യമാണെന്ന് ആര്‍.സി രാജീവ്ദാസ് പറഞ്ഞു. അതേ സമയം, ഗുരുവായൂരമ്പല നടയില്‍ ഭക്തജനങ്ങളുടെ മുന്നില്‍ വെച്ച് കൃഷ്ണനെ വരക്കുമെന്ന വെല്ലുവിളി ജസ്‌ന ഇതുവരേയും ഏറ്റെടുത്തിട്ടില്ല. ജസ്‌ന സ്വയം വരച്ചതാണെന്ന് അവകാശപ്പെടുന്ന ഒട്ടനവധി ചിത്രങ്ങളാണ് ഗുരുവായൂരില്‍ വിറ്റു പോകുന്നത്. എന്നാല്‍ ഇതിനെതിരെ വന്‍ വിമര്‍ശനമാണ് ഇപ്പോള്‍ നടക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കേക്കുമായി അമ്പലത്തിലെത്തിയ നാടകീയ രംഗങ്ങളും ചര്‍ച്ചയായിരുന്നു. കൃഷ്ണ ഭക്ത എന്ന പേരില്‍ അമ്പലത്തിനുള്ളില്‍ കയറി എന്തും ചെയ്യാമെന്നത് അംഗീകരിക്കാനാവില്ല. ഗുരുവായൂരില്‍ തൊഴാന്‍ എത്തിയ സ്ത്രീയെ യൂട്യൂബ് വീഡിയോക്ക് താഴെ നെഗറ്റീവ് കമന്റിട്ടെന്ന് പറഞ്ഞ് അമ്പലത്തിനുള്ളില്‍ വെച്ച് ചീത്ത വിളിച്ചതും വാര്‍ത്തകളില്‍ വന്നിരുന്നു. ഭക്തിസാന്ദ്രമായ അമ്പലനടയില്‍ കയറിയുള്ള കാട്ടിക്കൂട്ടലുകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ, ഇവര്‍ക്ക് പിന്നില്‍ ഏതെങ്കിലും തീവ്രവാദസംഘടനകള്‍ ഉണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ പ്രമുഖ വ്യവസായിയുമായി ഫോണില്‍ സംസാരിച്ചത് യൂട്യൂബ് ചാനലിലൂടെ പുറത്ത് വരികയും അദ്ദേഹത്തിനെ മോശപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്. വന്‍കിട വ്യവസായിക്കു നേരെയുണ്ടായ ഈ നീക്കത്തെകുറിച്ചും അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണനോടുള്ള സ്‌നേഹം കാണിച്ച് നിരവധി വീഡിയോകളാണ് ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍ കൃഷ്ണഭക്തയല്ലെന്നും ഇതിനു പിന്നില്‍ മറ്റെന്തോ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സംശയമുണ്ടെന്ന് ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

 

Share this Article

Leave a Comment