ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാതശിശുവിനെ മാതാവും ആണ്‍സുഹൃത്തും ചേര്‍ന്ന കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കുഞ്ഞിന്റെ അമ്മയായ ആശ മനോജിന്റെ ആണ് സുഹൃത്തായ രതീഷ് ഒറ്റയ്ക്കാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. വീട്ടില്‍ എത്തിച്ച ശേഷം രതീഷ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പ്രസവസമയത്ത് ആശക്കൊപ്പം ആശുപത്രിയില്‍ നിന്നത് രതീഷ് ആയിരുന്നു. ഭര്‍ത്താവ് എന്ന പേരിലാണ് ആശയ്ക്കൊപ്പം നിന്നത്. ആശയാണ് കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറിയത്. ആശുപത്രിയില്‍ നിന്നെത്തിയ ദിവസം തന്നെയാണ് കൊലപാതകം നടത്തിയത്. എന്നാല്‍ കുഞ്ഞിനെ അനാഥാലയത്തില്‍ നല്‍കുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി.
അതേ സമയം കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം. കുട്ടിയുടെ ഡിഎന്‍എ പരിശോധിക്കാനും പൊലിസ് തീരുമാനിച്ചു. ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശി ആശയുടെ കുഞ്ഞിനെ കാണാതായ വിവരം വാര്‍ഡ് മെമ്പര്‍ പൊലീസിനെ അറിയിക്കുന്നത്. പൊലീസെത്തി ചോദ്യം ചെയ്തതില്‍ കുട്ടിയെ വളര്‍ത്താന്‍ മറ്റൊരാള്‍ക്ക് നല്കി എന്നാണ് യുവതി പറഞ്ഞത്. പിന്നീട് യുവതിയേയും ആണ് സുഹൃത്തായ രതീഷിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കുട്ടിയെ കൊന്ന് രതീഷിന്റെ വീട്ട് വളപ്പില്‍ കുഴിച്ച് മൂടിയെന്ന വിവരം ലഭിച്ചത്.