Newsperseconds.com

തൃശ്ശൂരില്‍ തീപിടിത്തം; ഫര്‍ണിച്ചര്‍ കട പൂര്‍ണ്ണമായും കത്തി നശിച്ച നിലയില്‍

Untitled 1

തൃശൂര്‍: തൃശ്ശൂരിലെ ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം. മണ്ണുത്തി മരത്താക്കര ബൈപാസിലുള്ള ഡീറ്റെല്‍ ഡെക്കര്‍ എന്ന ഫര്‍ണീച്ചര്‍ കടയില്‍ ഇന്നു പുലര്‍ച്ചെ നാലിനാണ് തീ പിടിത്തമുണ്ടായത്. സംഭവത്തില്‍ കട പൂര്‍ണ്ണമായും കത്തിനശിച്ചു.

പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീ പൂര്‍ണ്ണമായും അണച്ചു. സംഭവത്തില്‍ ആളപായം ഇല്ല. അലങ്കാര ലൈറ്റുകളില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നു.

Share this Article

Leave a Comment