Newsperseconds.com

കേരളത്തിലെ ബിജെപി നേതാക്കളുടെ കുത്തിത്തിരിപ്പ്; വയനാട് ദുരിതബാധിതര്‍ക്കുള്ള കേന്ദ്രസഹായം വൈകുന്നു; മന്ത്രി മുഹമ്മദ് റിയാസ്

Untitled 1

പത്തനംതിട്ട: കേരളത്തിലെ ബിജെപി നേതാക്കളുടെ കുത്തിത്തിരിപ്പാണ് വയനാട് ദുരിതബാധിതര്‍ക്കുള്ള കേന്ദ്രസഹായം വൈകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂടാതെ, ഇടത് സര്‍ക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാര്‍ത്ത നല്‍കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. മറ്റിടങ്ങളില്‍ ദുരന്തം ഉണ്ടായപ്പോള്‍ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല. മറിച്ച് അവകാശമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

എഡിജിപി അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയല്ല. വേണ്ട സമയത്ത് മറുപടി പറയുമെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടായി. മിണ്ടേണ്ട സമയത്ത് മുഖ്യമന്ത്രി മിണ്ടുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

Share this Article

Leave a Comment